ദില്ലി ജാമിയ സര്‍വ്വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ ഉണ്ടായ പൊലീസ് നടപടി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാവിലെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടെ ജാമിയ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി ജാമിയ കോളേജ് ഗേറ്റിനു മുന്നിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് കയ്യേറ്റം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
SFI യൂണിറ്റ് ജോയിന്‍ സെക്രട്ടറി ആദം ഉള്‍പ്പെടെയുള്ള 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഡോക്യുമെന്ററി പ്രദര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here