കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് എസ്എഫ്‌ഐ

അധികൃതരുടെ നിരോധന ഉത്തരവ് മറികടന്ന് കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ്. എഫ്. ഐ യുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കാസര്‍ക്കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ബി ബി സിയുടെ ദി മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചതിന് പിന്നാലെ വിലക്കും ഭീഷണിയുമായി സര്‍വ്വകലാശാല അധികൃതര്‍ രംഗത്ത് വന്നിരുന്നു.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ഉത്തരവുമിറക്കി. വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നതിന് വകുപ്പ് മേധാവികളുടെയും രജിസ്ട്രാറുടെയും അനുമതി വേണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. പ്രദര്‍ശനത്തിനായി ഉപകരണങ്ങള്‍ യൂണിവേഴ്‌സിറ്റിക്കകത്ത് കൊണ്ടു പോകുന്നത് പോലും തടയാന്‍ ശ്രമം നടന്നു. എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശനം തടയാനുള്ള നീക്കങ്ങളെല്ലാം മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം നടത്തുകയായിരുന്നു.

ഡോക്യുമെന്ററി പ്രദര്‍ശനത്തിന്റെ പേരില്‍ നടപടിയെടുത്താല്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനാണ് എസ്. എഫ്. ഐ യുടെ തീരുമാനം. ഭീഷണികളും വിലക്കുമെല്ലാം മറികടന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശനം കാണാനെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News