ലഹരിവിമുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട അടൂരില്‍ ലഹരിയില്ലാ തെരുവ് സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള സര്‍ക്കാര്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ലഹരിയില്ലാ തെരുവ് സംഘടിപ്പിച്ചത്.
വിമുക്തി മിഷന്റെയും, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തിലാണ് അടൂരില്‍’ ലഹരിയില്ലാ തെരുവ് സംഘടിപ്പിച്ചത് ജില്ലയിലെ വിവിധ കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
നവംബര്‍ 14 ന് ആരംഭിച്ച രണ്ടാംഘട്ട പ്രചരണ പദ്ധതിയുടെ ജില്ലാതല സമാപനമാണ് അടൂരില്‍ നടന്നത്. ,സ്‌കൂള്‍ ,കോളേജ്,അതിഥി തൊഴിലാളികള്‍ താമസ സ്ഥലം തുടങ്ങിയ വിവിധ മേഖലകളില്‍ രണ്ടാംഘട്ടത്തില്‍ ലഹരിവിരുദ്ധ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ ഡി സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ , വിമുക്തി ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ‘ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here