നെടുങ്കണ്ടത്ത്‌ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

ഇടുക്കി നെടുങ്കണ്ടത്ത്‌ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2 മണിയോടെ വീടിന് സമീപത്ത് നിന്നുമാണ് നെടുങ്കണ്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ രണ്ട് തവണ പൊലിീസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണിയാള്‍. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ കഴിഞ്ഞദിവസം സസ്പെന്‍റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News