അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായം: ചെന്നിത്തല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടേത് അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല. അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവെച്ചുവെന്നും കോണ്‍ഗ്രസ്സിന്റെ നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ടും ചെന്നിത്തല അഭിപ്രായം പറഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്ക് എല്ലാവര്‍ക്കും അറിയാമെന്നും സത്യാവസ്ഥ മറച്ച് വെക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും നെന്നിത്തല പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് കണ്ടാല്‍ മതിയെന്നത് ബി ജെ പി അജണ്ട ആണെന്നും സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും പുറത്ത് വരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ മോദിയെ പിന്തുണച്ചതോടെ കോണ്‍ഗ്രസ്സില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയതിന് പിന്നാലെ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ ഐ സി സി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്ന് അനില്‍ ആന്റണി രാജി വെച്ചിരുന്നു

ബി ജെ പി വാദം ഉയര്‍ത്തി പിടിക്കുന്ന ട്വീറ്റ് അനില്‍ കെ ആന്റണി പോസ്റ്റ് ചെയ്തതോടെയാണ് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അനിലിനെ തള്ളി പറഞ്ഞ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അനില്‍ രാജിവെച്ചതും.

കാണ്‍ഗ്രസിലെ ഒരു കൂട്ടം സംസ്‌ക്കാര ശൂന്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അഭിപ്രായ സ്വാത്രന്ത്ര്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും അനില്‍ അന്റണി വ്യക്തമാക്കി. BBC ഡോക്യുമെന്ററിക്കെതിരായ നിലപാട് വ്യക്തമാക്കിയ ശേഷം അനില്‍ ആന്റണിയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

യോഗ്യതയുള്ളവരേക്കാള്‍ സ്തുതി പാടകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അനില്‍ വിമര്‍ശിച്ചു. രാജി വെക്കുമ്പോഴും മോദിയെ പിന്തുണയ്ക്കുക തന്നെയാണ് അനില്‍ കെ ആന്റണി ചെയ്യുന്നത്. അതേ സമയം എ കെ ആന്റണിയോട് ആലോചിക്കാതെയായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അനില്‍ കെ ആന്റണി വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News