പിടി സെവനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതരതെറ്റ്; മന്ത്രി എ കെ ശശീന്ദ്രൻ

പാലക്കാട് നിന്ന് പിടികൂടിയ പിടി സെവൻ എന്ന ധോണിയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതരതെറ്റെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവികളെ പ്രകോപിപ്പിച്ചാൽ പ്രതികാരബുദ്ധിയോടെ അവ പെരുമാറും. നിലവിൽ ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം വന്യമൃഗ ശല്യംഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും നിർബന്ധമായും ഫോൺ എടുക്കാൻ വനവകുപ്പിലെ എല്ലാഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു. കോഴിക്കോട് മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News