മാധ്യമ സ്വാതന്ത്ര്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു: ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് അമേരിക്ക

ബി ബി സിയുടെ ‘ഇന്ത്യ, ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് അമേരിക്ക. മാധ്യമസ്വാതന്ത്ര്യത്തിന് പിന്തുണ നൽകുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പതിവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങളോട് ബന്ധമുള്ള ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളോടും ഇത് പറയാറുണ്ട്. ഇന്ത്യയുടെ കാര്യത്തിലും അത് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News