പാകിസ്ഥാനില്‍ സാമ്പത്തിക മാന്ദ്യവും ഭക്ഷ്യക്ഷാമവും രൂക്ഷം

പാകിസ്ഥാനില്‍ സാമ്പത്തിക മാന്ദ്യവും ഭക്ഷ്യക്ഷാമവും രൂക്ഷം. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ അടക്കം ശമ്പളം വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ നീക്കം. അതിനിടെ സര്‍ക്കാരിനെതിരായ പ്രതിഷേധവും രാജ്യത്ത് ശക്തമാകുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്ഥാന്‍. മന്ത്രാലയങ്ങളുടേയും ഡിവിഷനുകളുടേയും ചെലവുകള്‍ 15 ശതമാനം കുറയ്ക്കാനും ഫെഡറല്‍ മന്ത്രിമാരുടേയും സംസ്ഥാന മന്ത്രിമാരുടേയും ഉപദേശകരുടേയും എണ്ണം 78ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് നീക്കം. ബാക്കിയുള്ളവര്‍ പ്രോ ബോണോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യവും എന്‍എസി പരിഗണിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് വിവിധ പ്രവിശ്യകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്നില്ല. ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് വ്യാപാര കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടങ്ങളും പിടിയും വലിയുമാണ്.

പാചകവാതക സിലിണ്ടറുകള്‍ക്കും ക്ഷാമമുണ്ട്. പ്ലാസ്റ്റിക് ബാഗുകളില്‍ പാചകവാതകം കൊണ്ടുപോകേണ്ട സ്ഥിതിയാണ്. വിദേശ നാണ്യ കരുതല്‍ ശേഖരം കുറയുന്നതിനിടയില്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News