ദുബൈയിൽ കനത്ത മഴ; റോഡുകൾ അടച്ചു

ദുബൈയിൽ മഴ കനക്കുന്നു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചില റോഡുകൾ അടച്ചതായി റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(RTA) അറിയിച്ചു . കഴിഞ്ഞ ദിവസം ഏഴ് എമിറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്.

സബ്ക ടണ്ണലിന്റെ ഇരുവശവും അടച്ചു. ഈ റൂട്ട് ടണലിന് മുകളിലുള്ള ട്രാഫിക് ജങ്ഷനിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് പല റോഡുകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്നും ആർ.ടി.എ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News