എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യം നല്‍കുന്നതിന് നിയന്ത്രണം

എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യം വിളമ്പുന്നതിന് നിയന്ത്രണം. മദ്യം കഴിച്ച യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.

യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ നയത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സര്‍വീസില്‍ യാത്രക്കാര്‍ മദ്യം കഴിച്ചു മോശമായി പെരുമാറിയത്, എയര്‍ലൈന്‍ രാജ്യത്തെ യാത്ര വ്യോമ മേഖലാ നിയന്ത്രകരായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ), നെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു എയര്‍ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഡി ജി സി എ പിഴ ശിക്ഷ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News