കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട് കായക്കൊടിയിൽ അയൽവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. 50 കാരൻ ബാബുവിനെ കൊല്ലപ്പെട്ട നിലയിലും സുഹൃത്ത് രാജീവനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൊട്ടിൽപ്പാലം പോലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് കായക്കൊടിയിലാണ് അയൽവാസികളായ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്. 50 വയസ്സുകാരനായ വണ്ണാന്റെ പറമ്പത്ത് ബാബുവിൻ്റെ മൃതദേഹം വീടിനുള്ളിലും അയൽവാസിയായ രാജീവനെ വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. ബാബുവിന്റെ കഴുത്തിലും വയറിലും ആഴത്തിലുളള മുറിവുകളുണ്ട്. ബാബുവിനെ കൊലപ്പെടുത്തിയതിനു ശേഷം രാജീവൻ ആത്മഹത്യ ചെയ്തതാവാം എന്ന് സംശയത്തിലാണ് പൊലീസ്.

ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി 2 പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൊട്ടിൽപ്പാലം പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News