ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് 4 വയസുകാരി മരിച്ചു. ഉത്ഖനനത്തിനിടെയായിരുന്നു അപകടം. ഉത്ഖനനത്തെ തുടര്‍ന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് കുഞ്ഞ് മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ മറ്റു നിരവധി പേര്‍ക്കും പരുക്കേറ്റു. കെട്ടിടങ്ങള്‍ക്കിടയില്‍ മൂന്ന് പേരാണ് കുടുങ്ങിയത്. വിവേക് കുമാര്‍, പെണ്മക്കളായ വിദേഹി (5), രുസാലി (4) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രുസാലി മരണപ്പെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here