ബിബിസിയുടെ ഡോക്യുമെന്ററി സീരീസായ ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ്റെ പ്രദർശനവുമായി ബന്ധപ്പെട്ട് പേരിൽ കസ്റ്റഡിയിലെടുത്ത ദില്ലി ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചു. ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫിനേയും പ്രവർത്തകരേയും അടക്കം 16 പേരെയാണ് വിട്ടയച്ചത്.
2002ലെ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നു വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് സർവ്വകലാശാലയിൽ നിന്നും വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ദില്ലി പൊലീസിനെ കൂടാതെ സായുധ പൊലീസായ ദ്രുതകർമസേനയെയും ഇറക്കിയാണ് മോദിയെ കുറിച്ചുള്ളഡോക്യുമെന്ററി സർവകലാശാലയിൽ ബലപ്രയോഗത്തിലൂടെ തടഞ്ഞത്.
തുടർന്ന്സംഘാടകരായ വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കാൻ നീക്കം നടത്തിയ പൊലീസ് സർവ്വകലാശാലയിലേക്കുള്ള എല്ലാ വാതിലകളും താഴിട്ടു പൂട്ടുകയും ചെയ്തു. പിന്നീട് ഗേറ്റിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ചവരെയും ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here