ട്വിറ്ററിന്റെ പരസ്യവരുമാനത്തില്‍ വന്‍ ഇടിവ്

ട്വറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ പരസ്യവരുമാനത്തില്‍ 71 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. മസ്‌ക് കമ്പനി സി ഇ ഒ ആയതിന് ശേഷം ട്വറ്ററിന് പരസ്യം നല്‍കിയിരുന്ന മുന്‍നിര കമ്പനികള്‍ പിന്മാറിയതാണ് വരുമാനത്തെ സാരമായി ബാധിച്ചത് എന്നാണ് സൂചന. ഡിസംബറിലെ വരുമാനക്കണക്ക് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.

പരസ്യവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ പരസ്യ നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനി പുതിയ ചുവടുവെപ്പുകള്‍ സ്വീകരിക്കുകയാണെന്ന് സ്റ്റാന്‍ഡാര്‍ഡ് മീഡിയ ഇന്‍ഡക്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. പരസ്യങ്ങള്‍ പൊസിഷന്‍ ചെയ്യുന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക എന്നത് മുതല്‍ പരസ്യ രഹിത സബ്‌സ്‌ക്രിപ്ഷന്‍ വരെ ട്വിറ്റര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ പുതിയ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത് എന്നാണ് വിലയിരുത്തല്‍.

ടെക് കമ്പനികളില്‍ വ്യാപകമായി പിരിച്ചുവിടല്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടക്കാണ് ട്വിറ്ററിന്റെ പരസ്യവരുമാനത്തിലും വന്‍ കുറവ് സംഭവിച്ചിരിക്കുന്നത്. ട്വറ്ററില്‍ അടുത്തിടെയുണ്ടായ കൂട്ടപ്പിരിച്ചുവിടല്‍ കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ഒട്ടേറെ ഉപഭോക്താക്കളാണ് പ്ലാറ്റ്‌ഫോമില്‍ നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. പരസ്യവരുമാനത്തെ ഉള്‍പ്പെടെ ഇത് സാരമായി ബാധിച്ച് തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം താഴേക്ക് പോകാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ച് തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News