സൗദിയിൽ നിതാഖാത്ത് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ

സൗദി അറേബ്യയിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവല്‍ക്കരണത്തിൻ്റെ രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍ നിർബന്ധമാക്കും.കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കുന്ന പുതുക്കിയ നിതാഖാത്ത് പദ്ധതിയുടെ അടുത്ത ഘട്ടമാണിത്.

2021 ഡിസംബര്‍ ഒന്നു മുതല്‍ 2024 വരെ നീളുന്നതാണ് നിതാഖാത്ത് പദ്ധതി. മൂന്നു ഘട്ടമായാണ് സൗദി സാമൂഹിക മാനവശേഷി വികസന മന്ത്രാലയം ഇത് നടപ്പാക്കുന്നത്. അതിൻ്റെ രണ്ടാം ഘട്ടമാണ് ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാൻ പോകുന്നത്.ഓരോ സ്ഥാപനവും പാലിക്കേണ്ട സൗദിവല്‍കരണ തോത് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചുള്ള സൗദി ജീവനക്കാരുടെ എണ്ണം ഓരോ സ്ഥാപനത്തിലും ഉണ്ടായിരിക്കണം.

രാജ്യത്തെ മൊത്തം സ്വകാര്യ സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തനങ്ങൾക്ക് അനുസരിച്ച് ചില്ലറ വ്യാപാരം, മൊത്തവ്യാപാരം, വ്യവസായം, ആരോഗ്യ സംരക്ഷണം, കരാര്‍, ബിസിനസ് സേവനങ്ങള്‍, സ്‌കൂള്‍, ഭക്ഷ്യവസ്തുക്കള്‍, ബക്കാല, അറ്റകുറ്റപ്പണികള്‍, റസ്റ്റോറന്റ്, കോഫി ഷോപ്പ്, ഗതാഗതം തുടങ്ങി 37 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

സൗദിയിലെ എല്ലാ സ്വകാര്യ കമ്പനികളിലും സൗദി പൗരന്മാര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നതാണ് പദ്ധതി. ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ വിവിധ നിറങ്ങളില്‍ സൗദി, വിദേശ ജീവനക്കാരുടെ എണ്ണം അനുസരിച്ച് കമ്പനികളെ തരം തിരിക്കുന്ന പ്രക്രിയയാണ് നിതാഖാത്ത്. 2017 മുതലാണ് സൗദി ഭരണകൂടം പദ്ധതി ആരംഭിക്കാൻ തീരുമാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News