റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ച് പഞ്ചാബിൽ ഐബി ആസ്ഥാനം ആക്രമിച്ചയാൾ അറസ്റ്റിൽ

പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച കേസിൽ ദീപക് രംഗ എന്നയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു.മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.2022 മെയിലാണ് പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്റലിജൻസ് ആസ്ഥാനം ആക്രമിക്കപ്പെട്ടത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ഇയാൾ പൊലീസ്‌ സ്റ്റേഷൻ ആക്രമിച്ചത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയിൽ പ്രധാനിയായ ലഖ്ബിർ സിംഗ് സന്ധുമായും പാകിസ്താനിലെ ഭീകരനായ ഹർവീന്ദർ സിംഗ് സന്ധുവുമായും ഇയാൾക്ക് ബന്ധമുണ്ട് എന്ന് എൻഐഎ അറിയിച്ചു.ഭീകര പ്രവർത്തനങ്ങൾക്കായി പ്രതി ഇവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ കേന്ദ്രങ്ങൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News