ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

ജനുവരി 30, 31 തീയ്യതികളിൽ നടക്കുന്ന ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെടാൻ സാധ്യതയുണ്ട്. മാസാവസാന ആയതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നവര്‍ ഈ ദിവസങ്ങൾക്ക് മുമ്പ് ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

പ്രതിമാസ അടവുകള്‍, ഇഎംഐ, ഡെപ്പോസിറ്റ്, പണം പിന്‍വലിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് മുന്‍പ് നടത്താന്‍ ശ്രമിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.അതേസമയം ബാങ്കില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

പതിനൊന്നാം ശമ്പള പരിഷ്‌കരണം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിയമന നടപടികള്‍ ആരംഭിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്.രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News