പേവിഷത്തിനെതിരെയുള്ള വാക്സിന്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ട്: മന്ത്രി ജെ ചിഞ്ചുറാണി

പേവിഷത്തിനെതിരെയുള്ള വാക്സിന്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരുവുനായശല്യം രൂക്ഷമായപ്പോള്‍ 11 ലക്ഷം വാക്സിനുകള്‍ സര്‍ക്കാര്‍ അടിയന്തരമായി ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. കോട്ടയം കോടിമതയില്‍ പണികഴിപ്പിച്ച അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2019ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് 14 ലക്ഷം വളര്‍ത്തുനായ്ക്കളാണ് ഉള്ളത്. ഇതില്‍ മൂന്നുലക്ഷത്തോളം തെരുവുനായ്ക്കളാണ്. കൊവിഡ് കാലത്ത് യഥാസമയം വാക്സിനേഷന്‍ നടത്താനാകാത്ത സാഹചര്യമുണ്ടായതാണ് തെരുവുനായശല്യം വെല്ലുവിളിയാകാന്‍ കാരണം. സ്ഥിതി രൂക്ഷമായപ്പോള്‍ മൃഗസംരക്ഷണവകുപ്പ് അടിയന്തരമായി ഇടപെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

എ.ബി.സി. സെന്ററില്‍ പുതുതായി പണികഴിപ്പിച്ച പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ വാര്‍ഡിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. എ.ബി.സി. സെന്റര്‍ യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ നിര്‍മ്മല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചവര്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News