എസ്.കെ പൊറ്റക്കാട് അവാര്‍ഡ് അഡ്വ. അരുണ്‍ കൃഷ്ണനും രമേഷ് ശങ്കരനും

വിഖ്യാത സഞ്ചാര സാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ പേരിലുള്ള സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുപ്പതാമത് എസ്.കെ പൊറ്റക്കാട് അവാര്‍ഡ് അഡ്വ. അരുണ്‍ കൃഷ്ണനും രമേഷ് ശങ്കരനും ലഭിച്ചു. ജോര്‍ദാനിലെ പ്രവാസിയായ രമേഷ് ശങ്കരന്‍ എഴുതിയ ‘ഒലീവ് മരത്തണലില്‍’ എന്ന സഞ്ചാരകൃതിക്കും കൊച്ചിയിലെ അഭിഭാഷകനായ അരുണ്‍ കൃഷ്ണന്‍ രചിച്ച ‘നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍’ എന്ന പഠന സമാഹാരത്തിനുമാണ് അവാര്‍ഡ്.

25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഫെബ്രുവരി 25ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള സമ്മാനിക്കുമെന്ന് എസ്.കെ പൊറ്റക്കാട് അവാര്‍ഡ് കമ്മറ്റി അറിയിച്ചു. ജോര്‍ദാന്റെ ചരിത്രവും സംസ്‌കാരവും പ്രകൃതി ഭംഗിയും കോര്‍ത്തിണക്കി രമേഷ് ശങ്കരന്‍ എഴുതിയ ‘ഒലീവ് മരത്തണലില്‍’ അറബ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News