74ാം റിപ്പബ്ലിക് ദിനാഘോഷം; വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്

74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്. ഇന്ത്യാ-പാക് സൈനികരുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് സാക്ഷിയാകാന്‍ നിരവധി പേരാണെത്തിയത്. ബി.എസ്.എഫിന്റെയും പാകിസ്ഥാന്‍ റെയിഞ്ചേഴ്‌സിന്റെയും ശക്തി പ്രകടനമാണ് വാഗ-അട്ടാരി അതിര്‍ത്തിയില്‍ അരങ്ങേറിയത്.

നിരവധി പേരാണ് റിപ്പബ്ലിക് ദിനത്തിലെ ബീറ്റിങ് റിട്രീറ്റ് പരിപാടിക്ക് കാഴ്ച്ചക്കാരായെത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും സൈനികര്‍ റിപ്പബ്ലിക് ദിനത്തിന്റെ സന്തോഷം പരസ്പരം കൈമാറി. ഇരു രാജ്യങ്ങളുടേയും വീറും വാശിയുമൊക്കെ ദൃശ്യമാക്കുന്ന പ്രകടനമാണ് സൈനികര്‍ കാഴ്ച്ച വെച്ചത്.

സൈനികര്‍ തമ്മില്‍ വീറും വാശിയും മാത്രമല്ല, സൗഹൃദത്തിന്റെ അന്തരീക്ഷവുമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പബ്ലിക് ദിനത്തിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News