മിനി വന്ദേ ഭാരത് ട്രെയിനുകളുടെ പരീക്ഷണയോട്ടം ഉടൻ; ലക്ഷ്യം ഹ്രസ്വദൂര സര്‍വ്വീസുകൾ

രാജ്യത്ത് മിനി വന്ദേ ഭാരത് എക്സ്പ്രസുകള്‍ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ഓടിത്തുടങ്ങും. 2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇവ അവതരിപ്പിക്കുമെന്നാണ് സൂചന റിപ്പോര്‍ട്ട്.അമൃത്സര്‍-ജമ്മു, കാന്‍പൂര്‍-ഝാന്‍സി, ജലന്ദര്‍-ലുധിയാന, കോയമ്ബത്തൂര്‍-മഥുര, നാഗ്പൂര്‍-പൂനെ എന്നീ റൂട്ടുകളിലാകും മിനി വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം.ഹ്രസ്വദൂര സര്‍വ്വീസുകളാണ് മിനി വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. ഇതില്‍ എട്ട് കോച്ചുകളാകും ഉണ്ടാകുക. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഉള്ള യാത്രകൾക്കാണ് മുൻഗണന.പരീക്ഷണ സർവ്വീസ് വിജയിക്കുകയാണെങ്കില്‍ ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ മിനി പതിപ്പ് രാജ്യമെമ്പാടും തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ അലുമിനിയ നിര്‍മ്മിത സ്ലീപ്പര്‍ പതിപ്പ് ഇന്ത്യന്‍ റെയില്‍വേ ഉടന്‍ ആരംഭിക്കും.മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയാകും സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക്. സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ സൂചന നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News