നെടുമങ്ങാട് ബിബിസിയുടെ ഇന്ത്യ – ദി മോദിക്വസ്റ്റ്യൻ ഡോക്യുമെന്ററി പ്രദർശനം തടയാനെത്തിയ നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരി നടയിൽ വെച്ച് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ
ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
നഗരസഭാ ടൗൺ ഹാൾ കവാടത്തിൽവെച്ചു പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. എന്നാൽപ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് തടയാനായി ഓടിയെത്തി. ഇവർ പ്രദർശനം തടയാൻ ശ്രമിച്ചുവെങ്കിലും പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here