ലോകകപ്പ് ഹോക്കി: ജപ്പാന് എട്ടിൻ്റെ പണി നൽകി ഇന്ത്യ

ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പ് ടൂർണമെൻ്റിൽ ജപ്പാനെതിരെ ഏകപക്ഷീയമായ ജയവുമായി ഇന്ത്യ. എതിരില്ലാത്താത്ത ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം.

അഭിഷേക് ,ഹർമൻപ്രീത് സിംഗ് എന്നിവർ രണ്ട് വീതം ഗോളുകളും
മൻദീപ് സിംഗ്, വിവേക് സാഗർ പ്രസാദ്, മൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവർ ഓരോ ഗോളും ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ഒന്നാം പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ഇന്ത്യ ജപ്പാന്റെ പ്രതിരോധപ്പൂട്ട് തകർത്ത് എട്ടിൻ്റെ പണി നൽകി. ഒൻപത്- പന്ത്രണ്ടാം സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News