ഓഹരി വിപണിയില്‍ അനര്‍ഹമായ നേട്ടംകൊയ്യാന്‍ അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്ന് അമേരിക്കയിലെ പ്രശസ്ത ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. യഥാര്‍ഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഒഹരിവില പെരുപ്പിച്ചുകാട്ടിയെന്നും അദാനിയുടെ നിരവധി കമ്പനികളുടെ പ്രകടനം ഇടിയുകയാണെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുവര്‍ഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കനത്ത ആഘാതമാണ് അദാനി ഗ്രൂപ്പിന് ഓഹരിവിപണിയില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ചമാത്രം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ചുശതമാനത്തോളം ഇടിവുണ്ടായി. 46,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ നേരിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. സല്‍പ്പേര് കളങ്കപ്പെടുത്താന്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here