റിപ്പബ്ളിക് ദിനത്തിൽ വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തി;പ്രതിയെ പിടികൂടാനായില്ല

വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തിയാളെ തിരഞ്ഞ് പൊലീസ്.ബീഹാറിലെ മധുബനിയിലാണ് സംഭവം. ടോല ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് മുബാറകുദ്ദീന്റെ വീടിന് മുകളിലാണ് പാകിസ്താൻ പതാക ഉയർത്തിയത്.

വീടിന് മുകളിൽ പാകിസ്താൻ പതാക ഉയർത്തിയ സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടി.വിവരമറിഞ്ഞെത്തിയ ജില്ലാ ഭരണാധികാരികളും പൊലീസും ചേർന്ന് പാകിസ്താൻ പതാക അഴിച്ചു മാറ്റി.

വീടിനുള്ളിൽ കടന്ന പോലീസ് മുബാറകുദ്ദീന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. വീടിനുള്ളിൽ അപ്പോൾ രെഹാന പർവീൺ എന്ന സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News