ഡിസിസിയുടെ റിപ്പബ്ലിക് ദിന കാർഡിൽ സവർക്കർ

കാസർകോഡ് ഡിസിസി റിപബ്ലിക്ക് ദിനത്തിൽ പുറത്തിറക്കിയ ആശംസാ കാർഡിൽ ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർക്കർ. ഡിസിസി പ്രസിഡന്‍റ് പികെ ഫൈസലിന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ആശംസാ കാർഡിലാണ് ഗാന്ധി വധത്തിലെ ഗൂഡാലോചന കേസിൽ പ്രതിയായ സവർക്കർ ഉൾപ്പെട്ടത്.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അത്താണിയിൽ സ്ഥാപിച്ച ബോർഡിൽ സവർക്കറുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം.

സംഭവം വൻവിമർശനത്തിന് ഇടയായതോടെ പോസ്റ്റ് പിൻവലിച്ചു. പോസ്റ്റർ രൂപകൽപന ചെയ്തിടത്ത് പറ്റിയ അബദ്ധമാണെന്നും ഉടൻ തന്നെ നീക്കം ചെയ്തെന്നും ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News