കൊച്ചി മുസിരിസ് ബിനാലെയുടെ പ്രൗഢി എയര്‍ ഇന്ത്യ എക്‌സ്പ്രസിലൂടെ ലോകമറിയും. വിമാനത്തിന്റെ ചിറകില്‍ ഇരുപത്തിയഞ്ചടി നീളമുള്ള ചിത്രം വരച്ചാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബിനാലെയുടെ ഭാഗമായത്.
കേരളത്തിന്റെ അഭിമാനമായ മുസിരിസ് ബിനാലെയുടെ പ്രൗഢി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിലേറി കടല്‍ കടക്കും. ഇരുപത്തിയഞ്ച് അടിയോളം ഉയരമുള്ളതാണ് വിമാനത്തിലെ ടെയില്‍ ആര്‍ട്ട്.
ചിത്രകാരി ജി എസ് സ്മിത വരച്ച ചിത്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എയര്‍ ഇന്ത്യ ബിനാലെയുടെ ഭാഗമായത് വിനോദസഞ്ചാര മേഖലക്ക് ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എയര്‍ ഇന്ത്യ സിഇഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ട് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here