‘ഫ്യൂച്ചര്‍ ബൈ ഡിസൈന്‍’ ശില്‍പ്പശാലയ്ക്ക് തുടക്കം

കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ രൂപകല്‍പ്പന നയം തയ്യാറാക്കുന്നതിനായുള്ള ‘ഫ്യൂച്ചര്‍ ബൈ ഡിസൈന്‍’ ശില്‍പ്പശാലയ്ക്ക് തുടക്കം. വെള്ളാര്‍ ക്രാഫ്റ്റ്‌സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ രൂപകല്‍പ്പന സംബന്ധിച്ച് സമഗ്രനയം തയ്യാറാക്കുകയാണ് ത്രിദിന ശില്‍പ്പശാലയുടെ ലക്ഷ്യം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും നടപ്പാക്കുന്ന പദ്ധതികളില്‍ ഏകീകൃത ഡിസൈന്‍ രൂപപ്പെടുത്തും. ഇരു മേഖലയിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിസൈന്‍ രംഗത്ത് ശ്രദ്ധ നേടിയ ഇന്ത്യയിലെ ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും, പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറ്റമ്പതോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

രണ്ട് ദിവസങ്ങളില്‍ ഒന്‍പത് സെഷനായാണ് ശില്പശാല. ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്തയ്യാറാക്കുന്ന കരട് ഡിസൈന്‍ നയം തുടര്‍നടപടികള്‍ക്കായി പൊതുമരാമത്ത്, ടൂറിസം മന്ത്രിക്ക് സമര്‍പ്പിക്കും. സമാപന സമ്മേളനവും കരട് ഡിസൈന്‍ നയരേഖ സമര്‍പ്പണവും ജനുവരി 28 ന് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News