സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ കശുവണ്ടി മേഖല

രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റില്‍ കശുവണ്ടി മേഖലയ്ക്കും മികച്ച പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ പൊതുമേഖലയും സ്വകാര്യ മേഖലയും തൊഴിലാളികളും. കൂടുതല്‍ തൊഴില്‍ ദിനങ്ങളും കശുമാവ് കൃഷിക്കും ബജറ്റില്‍ ഫണ്ട് അനുവദിക്കണമെന്നും ആവശ്യം.

തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാഷ്യു ബോര്‍ഡ് വഴി തോട്ടണ്ടി സംഭരിക്കുന്നതിന് 100 കോടി, ആധുനികവല്‍കരണത്തിനും ഭാഗിക യന്ത്രവത്കരണത്തിനും 7 കോടി, 2022 ലെ ഗ്രാറ്റുവിറ്റി വിതരണത്തിന് 6 കോടി, ബ്രാന്‍ഡ് ബില്‍ഡിങ്ങിന് 2 കോടി, കശുമാവ് കൃഷി വികസനത്തിന് 7 കോടി, അടച്ചിട്ട ഫാക്ടറി തുറക്കാനും നടത്തിപ്പിനും 30 കോടി ന്യുതന മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ പുരോഗതിക്ക് 3 കോടി, പ്രവര്‍ത്തന മൂലധനമായി 5 കോടിയും മുന്‍ കാല അനുഭവത്തില്‍ തൊഴിലാളി ക്ഷേമ സര്‍ക്കാരില്‍ നിന്ന് കശുവണ്ടി മേഖല ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

2023 ബഡ്ജറ്റിന് കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്റേയും കാപ്പക്‌സിന്റേയും കശുവണ്ടി വ്യവസായികളുടേയും തൊഴിലാളികളുടേയും പ്രതീക്ഷ ഇങ്ങനെയാണ്.

കൂടാതെ കാഷ്യൂ മ്യുസിയവും ബജറ്റില്‍ ഇടം നേടുമെന്ന പ്രതീക്ഷ കൈവിടുന്നില്ല. കശുവണ്ടി വ്യവസായത്തിലെ പൊതുമേഖലാ സ്ഥാപനങളായ സംസ്ഥാന കാഷ്യു വികസന കോര്‍പ്പറേഷനില്‍ 13000 തൊഴിലാളികളും കാപ്പക്‌സില്‍ 4000 തൊഴിലാളികളും സ്വകാര്യമേഖലയിലെ ഉള്‍പ്പടെ ആകെ 80000 തൊഴിലാളികളുടേയും ഭാവികൂടി ഉള്‍പ്പെട്ടതാണ് സംസ്ഥാന ബജറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News