ഓണ്‍ലൈനില്‍ താളപാഠങ്ങള്‍ ഹൃദ്യസ്ഥമാക്കിയ സഹോദരിമാര്‍ പാലക്കാട് തായമ്പക അരങ്ങേറ്റത്തില്‍ കൊട്ടിക്കയറി. മുംബൈയിലും അമേരിക്കയിലുമായി ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി സ്വദേശികളായ സഹോദരിമാര്‍ ഓണ്‍ലൈന്‍ വഴിയാണ് തായമ്പക പരിശീലിച്ചത്.
കളമെഴുത്ത് കലാകാരന്‍ പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശി മോഹന്‍ദാസിന്റെയും സുജാതയുടെയും മക്കളായ മോജിത, നിജിത എന്നിവരാണ് ഓണ്‍ലൈനിലെ താളപാഠങ്ങളുമായി വെളളിനേഴി തൃപ്പുലിക്കല്‍ ക്ഷേത്രാങ്കണത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചത്
ഒന്നരവര്‍ഷത്തോളമെടുത്ത് വാദ്യകലാകാരന്‍ കലാമണ്ഡലം രഘുചന്ദ്രന്റെ ശിക്ഷണത്തിലാണ് ഇരുവരും തായമ്പക പഠിച്ചെടുത്തത്. പഠിച്ചത് ഓണ്‍ലൈനിലൂടെയെങ്കിലും മികച്ച രീതിയില്‍ മോജിതയും നിജിതയും കൊട്ടിക്കയറിയെന്നാണ് ഗുരുനാഥനായ രഘുചന്ദ്രന്‍ പറയുന്നത്.
മോജിത അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എന്‍ഞ്ചിനിയറും നിജിത മുംബൈയിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരിയുമാണ്. താളബോധവും അര്‍പ്പണമനോഭാവവുമുണ്ടെങ്കില്‍ വാദ്യകലകള്‍ പോലും ഓണ്‍ലൈന്‍ വഴി പഠിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സഹോദരിമാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here