‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ : ദില്ലി സർവ്വകലാശാലയിൽ പ്രദർശിപ്പിക്കുന്നതിന് വിലക്ക്

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്’ വിലക്കേർപ്പെടുത്തി ദില്ലി സർവ്വകലാശാല. കാമ്പസിൽ പ്രദർശിപ്പിക്കാനുള്ള വിദ്യാർഥികളുടെ തീരുമാനം അംഗീകരിക്കില്ല എന്ന് സർവകലാശാല വ്യക്തമാക്കി. ഇന്ന് വൈകുന്നേരം അഞ്ചിനാണ് പ്രദർശനം ഒരുക്കിയിരുന്നത്.ഇന്ന് അംബേദ്കർ സർവകലാശാലയിലും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും.

ജെഎൻയുവിൽ പ്രദർശനം തടയാൻ അധികൃതർ വൈദ്യുതിയും ഇന്‍റർനെറ്റും വിച്ഛേദിക്കുകയും പ്രദർശനം തടയാൻ ശ്രമിക്കുകയും ചെയ്തു.തുടർന്ന് എബിവിപി പ്രവർത്തകർ പ്രദർശനം തടയാൻ കല്ലേറു നടത്തുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥികൾ ലാപ്ടോപ്പിലുടെ ഇവിടെ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.

ജാമിയ മില്ലിയയിൽ ഡോക്യുമെന്‍ററി പ്രദർശനത്തോട് അനുബന്ധിച്ച് സംഘാടകരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് പ്രദർശനം തടയാൻ ശ്രമിച്ചു. ഇതിനെ തുടർന്ന് പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റി.ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിട്ടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News