റിപ്പബ്ലിക് ദിനത്തില്‍ സരസ്വതീപൂജയോടെ ബംഗാള്‍ ഗവര്‍ണര്‍സി വി ആനന്ദബോസിന് എഴുത്തിനിരുത്ത്. എട്ടുവയസ്സുകാരി ദേബാഞ്ജലി റോയി ഗവര്‍ണറെ ബംഗാളി ഭാഷയിലെ അക്ഷരമാലകള്‍ ആചാരവിധിയനുസരിച്ച് പഠിപ്പിച്ചുതുടങ്ങി കേരളത്തില്‍ ഹരിശ്രീ കുറിക്കുന്നതിന് സമാനമായ ബംഗാളിലെ ഹതേ ഖോരി എന്ന എഴുത്തിനിരുത്ത് ചടങ്ങ് ഇന്നലെ രാജ്ഭവനിൽ നടന്നു.ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പങ്കെടുത്തു.
എല്ലാ പ്രവൃത്തിദിവസവും ഒരു മണിക്കൂര്‍ ബംഗാളി പഠിക്കാന്‍ നീക്കിവെക്കാനാണ് ഗവർണറുടെ തീരുമാനം. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ബംഗാളി വിദ്യാര്‍ഥികളെ ചേര്‍ത്ത് ഗവര്‍ണേഴ്‌സ് ഗോള്‍ഡന്‍ ഗ്രൂപ്പും അദ്ദേഹം രൂപീകരിക്കും.
എഴുത്തിനിരുത്തുന്നതിന് ദേബാഞ്ജലി അച്ഛനമ്മമാരുമായി ഗവര്‍ണറെ സന്ദർശിച്ചിരുന്നു. കുട്ടികളാണ് എന്നും തന്റെ ഗുരുവെന്നും ദേബാഞ്ജലിയില്‍ നിന്ന് ബംഗാളിയിലെ അക്ഷരങ്ങള്‍ കുറിച്ചുതുടങ്ങുന്നത് ആനന്ദകരമാണെന്നും ആനന്ദബോസ് പറഞ്ഞു.
തൻ്റെ ബംഗാളി പഠനത്തിനുള്ള ഗുരുദക്ഷിണയായി വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ബംഗാളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്നതിനായി ഗവർണർ സ്വന്തം ശമ്പളത്തില്‍ നിന്ന് പണമെടുത്ത് അവാര്‍ഡ് നൽകും. അക്കാദമിക മികവ് ഉള്‍പ്പെടെയുള്ള കഴിവുകളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവര്‍ക്കാണ് അവാർഡ് നൽകുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പിന്നീട് 75,000, 50,000, 25,000 രൂപയുമാണ്.
ബംഗാളും ബംഗാളിയും ഏറ്റവും ഇഷ്ടപ്പെടുന്ന ആനന്ദബോസിന്റെ രചനകള്‍ ബംഗാളിയിലേക്ക് മൊഴിമാറ്റാൻ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു തീരുമാനിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് രവീന്ദ്രനാഥ ടാഗോറിന്റെ രചനകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആനന്ദബോസ് 1970 കളിൽ കൊല്‍ക്കത്ത എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഗവർണറുടെ പേരിനും ഒരു ബംഗാളി ബന്ധമുണ്ട് എന്നതാണ് ഏറ്റവും കൗതുകകരം. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആരാധനയിലാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛന്‍ ആനന്ദ ബോസ് എന്ന് പേര് അദ്ദേഹത്തിനിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here