അനിൽ ആൻ്റണി സംഘി ലൈനിലേക്ക് പോകരുതായിരുന്നു: കെ മുരളിധരൻ

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണിക്ക് സംഘപരിവാർ മനസുണ്ടെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.നിലപാട് തിരുത്തണമെന്നാണ് തനിക്ക് പറയാനുള്ളത്.പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് നേതാക്കളോടാണ് പറയേണ്ടത്.അല്ലാതെ ഒരു സംഘി ലൈനിലേക്ക് പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എന്തെങ്കിലും ഒരു വികാരത്തിൽ തീരുമാനമെടുക്കരുത് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ത്രിപുരയിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സിപിഐഎം സഖ്യത്തെയും കെ മുരളീധരൻ പിന്തുണച്ചു.ബിജെപിയെ തോൽപ്പിക്കാൻ ഇന്ത്യയിൽ എല്ലായിടത്തും വേണ്ട സഖ്യങ്ങൾ സ്വീകരിക്കും.ഭാവിയിൽ കേരളത്തിൽ അത് ഉണ്ടാകുമോ എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടം.

ഗുജറാത്ത് വംശഹത്യയിലെ ബിബിസി വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി അനുകൂല നിലപാടിൻ്റെ പേരിൽ കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ചതിന് ശേഷവും അനിൽ ആൻ്റണി തൻ്റെ നിലപാടിൽ ഉറച്ചുനിർക്കുകയാണ്. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിവാക്കുന്ന ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻ്ററിക്കെതിരെയുള്ള ട്വീറ്റ് പിൻവലിക്കാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടും അനിൽ വഴങ്ങിയില്ല. ഡോകുമെൻ്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നും അത് ചില അജണ്ടകളുടെ ഭാഗമാണ് എന്ന നിലപാടിലും അനിൽ ഉറച്ചു നിൽക്കുകയാണ്. തനിക്കെതിരായ പ്രചരണങ്ങൾക്കു പിന്നിൽ ചില കോൺഗ്രസുകാർ തന്നെയാണെന്നും സമയം വരുമ്പോൾ അതു വെളിപ്പെടുത്തുമെന്നുമുള്ള അനിലിൻ്റെ പ്രഖ്യാപനം ഡോക്യുമെൻ്ററി വിവാദം കോൺ ഉടനൊന്നും കെട്ടടങ്ങാൻ പോകുന്നില്ല എന്നതിൻ്റെ സൂചനയാണ് നൽകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News