ഭാര്യയുമായി വഴക്ക്; മൂന്ന് വയസ്സുള്ള മകനെ പാരകൊണ്ട് വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള മകനെ കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഹുസൈല്‍ ഗഞ്ചിലാണ് സംഭവം. കൊലയ്ക്ക് ശേഷം മൃതദേഹം സമീപത്തെ ഒരു ഫാമില്‍ കുഴിച്ചിട്ടു. യുവതിയുടെ പരാതിയില്‍ പോലീസ് മൃതദേഹം കണ്ടെടുക്കുകയും കിഷോറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഹുസൈന്‍ഗഞ്ച് പോലീസ് സ്റ്റേഷനു കീഴിലുള്ള ചിതിസാപൂര്‍ ഗ്രാമവാസിയായ ചന്ദ്ര കിഷോര്‍ ലോധിയാണ് തന്റെ മകനെ പാരകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം സമീപത്തെ ഒരു ഫാമില്‍ കുഴിച്ചു മൂടുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഭാര്യയുമായി ചന്ദ്ര കിഷോര്‍ വഴക്കിട്ടിരുന്നു. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ തന്റെ മകന്‍ രാജിനെ പാര കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ വീര്‍ സിംഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News