കോൺഗ്രസിൽ കലാപം; കെപിസിസിക്കെതിരെ ഗ്രൂപ്പ് യോഗം

സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനക്ക് മുമ്പേ പൊട്ടിത്തെറി.തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വിമത യോഗംചേർന്നു.വിഡി സതീശവിരുദ്ധ വിഭാഗ ചേർന്ന യോഗത്തിൽ കെസുധാകരന്‍ അനുകൂലികളും പങ്കെടുത്തു.

തിരുവനന്തപുരം ശാസ്തമംഗലത്ത് ചേർന്ന വിമതയോഗത്തിൽ കോണ്‍ഗ്രസ് ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.കെപിസിസി നേതൃത്വത്തിനെതിരെ വൻ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ എംഎൽഎയും യോഗത്തിൽ പങ്കെടുത്തു.

കെപിസിസി അംഗങ്ങളായ ശാസ്തമംഗലം മോഹനനെയും ഡി.സുദര്‍ശനെയും
ഒഴിവാക്കണമെന്ന് നേതാക്കള്‍ യോഗത്തിൽ ആവശ്യപ്പെട്ടതായാണ് സൂചന.ഇവരെ പുനഃസംഘനാ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്നാണ് ആവശ്യം.തിരുവനതപുരം ഡിസിസി പ്രസിഡൻ്റ് പാലോട് രവിക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News