സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നു: ഗവർണർ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണ്ണർ. സർക്കാർ നിരവധി മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. സർക്കാറിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ആരോഗ്യ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് സർക്കാർ കാഴ്ചവയ്ക്കുന്നതെന്നും ഇത് തന്റെ കൂടി സർക്കാരാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ ഗവർണർ – ബിജെപി പോര്; ഗവർണറെ പിന്തുണച്ച് സർക്കാർ

പശ്ചിമ ബംഗാളിൽ ഗവർണറും ബിജെപിയുമായി ഭിന്നത.ഗവർണർ സിവി ആനന്ദബോസ് മമത ബാനർജി സർക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നു എന്ന് പരസ്യ വിമർശനവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത് വന്നു.ഇതിന്
പിന്നാലെ സിവി ആനന്ദബോസിനെ കേന്ദ്ര സർക്കാർ ദില്ലിക്ക് വിളിപ്പിച്ചു.

ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി രാജ്ഭവൻ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബഹിഷ്ക്കരിച്ചു.തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന അഭിവാദ്യമുദ്രാവാക്യമായ ‘ജയ് ബംഗ്ല’ എന്ന മുദ്രാവാക്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണർ ഉയർത്തിയതാണ് സംസ്ഥാന നേതൃത്വത്തിൻ്റെ അതൃപ്തിക്ക് കാരണം.തുടർന്ന് ഗവർണർക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു. മമതയുമായി ഗവർണർ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്.

ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്സ് കോപ്പി മെഷീനായി എന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സ്വപൻദാസ് ഗുപ്തയുടെ കുറ്റപ്പെടുത്തൽ . ഇതിന് പിന്നാലെ ഗവർണർ ക്ഷണിച്ച പരിപാടിയിൽ  പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പങ്കെടുത്തില്ല. റിപ്പബ്ലിക് ദിനത്തില്‍ സരസ്വതീപൂജയോടെ ഗവർണർ ബംഗാളി ഭാഷ പഠിച്ച് തുടങ്ങുന്ന രാജ്ഭവനില്‍ നടന്ന  ചടങ്ങിൽ മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുത്തു.ബംഗാളിലെ ഹതേ ഖോരി എന്ന എഴുത്തിനിരുത്ത് ചടങ്ങിൽ ദേബാഞ്ജലിയില്‍ എന്ന എട്ട് വയസുകാരിയിൽ നിന്നും ബംഗാളിയിലെ ആദ്യ അക്ഷരങ്ങള്‍ ഗവർണർ കുറിച്ചു.

ഗവർണർക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപൻദാസ് ഗുപ്ത. മുൻ ഗവർണർ ജഗ്ദീപ് ധൻകറുടെ വഴിയല്ല നിലവിലെ ഗവർണർ സ്വീകരിച്ചത്. അതാണ് സ്വപൻദാസ് ഗുപ്തയുടെ നീരസത്തിന് പിന്നിൽ എന്ന് തൃണമുൽ കോൺഗ്രസും തിരിച്ചടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News