കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുത്താമ്പി സ്വദേശി പുത്തലത്ത് ലേഘ (42) ആണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് പറഞ്ഞ് ഭര്‍ത്താവ് രവീന്ദ്രന്‍ (55) കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തില്‍ രവീന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. ഭാര്യയെ സംശയമായതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here