കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ.കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായ ചുവട് 2023മായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് പൊറോട്ടയും വെജിറ്റബിള്‍ കറിയും നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ചർദ്ദിയും ബാധിച്ച് 8 പേര്‍ ചാത്തന്നൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിലും 11 ആളുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡ് എന്ന കടയില്‍ നിന്നാണ് പരിപാടിക്ക് ശേഷം വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികള്‍ വാങ്ങിയത്. ഒൻപത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് മൂന്ന് വര്‍ഷമായി ഹെല്‍ത്ത് കാര്‍ഡും ഇല്ല.കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here