ക്ഷേത്ര ഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നു; ഭരണം വിശ്വാസികൾക്ക് നൽകിക്കൂടെ: സുപ്രിംകോടതി

ക്ഷേത്ര ഭരണത്തിൽ എന്തിന് സർക്കാർ ഇടപെടുന്നുവെന്ന ചോദ്യവുമായി സുപ്രിം കോടതി. ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകിക്കൂടെ എന്നും കോടതി ചോദിച്ചു. ചോദിച്ചത്. ആന്ധ്രാപ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ആന്ധ്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.അഭയ് എസ്.ഓക എന്നിവരങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ക്ഷേത്ര ഭരണത്തിന് സർക്കാർ നിയമിച്ച എക്‌സിക്യുട്ടീവ് ഓഫീസറുടെ നിയമനം ഹൈക്കോടതി തടഞ്ഞിരുന്നു.എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതി വിധിച്ചത്.

അഹോബിലം മഠത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രമായി എന്നതിൻ്റെ പേരിൽ ക്ഷേത്രഭരണത്തിലുള്ള മഠത്തിന്റെ അവകാശം നഷ്ടമായില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.ഇതിനെതിരെ ആന്ധ്ര സർക്കാർ നൽകിയ ഹർജി സുപ്രിം കോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News