ഭാരത് ജോഡോ യാത്ര നിർത്തിവെച്ചതിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര നിർത്തിവെച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാ വീഴച ഉണ്ടായതിനെ തുടർന്നാണ് ഭാരത് ജോഡോ യാത്ര നിർത്തിവച്ചത് എന്നായിരുന്നു രാഹുലിൻ്റെ വിശദീകരണം.സിആർപിഎഫ് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്.എന്തുകൊണ്ടാണ് ഇത്തരം വീഴ്ച സംഭവിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെയും മറ്റന്നാളും സുരക്ഷാ വീഴ്ച ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. യാത്രയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുതന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി.യാത്ര തുടരരുതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി രാഹുൽ വ്യക്തമാക്കി.

ജമ്മുവിൽ പര്യടനം തുടരുന്ന യാത്രയിലേക്ക് ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറുകയും രാഹുലിൻറെ അടുത്തേക്ക് വരികയും ചെയ്തു. ഇതോടെ യാത്ര താൽകാലികമായി നിർത്തിവെച്ച് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കാനാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News