ജമ്മുവിൽ ഭീകരാക്രമണം നടക്കുന്ന സമയത്തേക്കാൾ മോശമാണ് നിലവിലെ അവസ്ഥ;കേന്ദ്രത്തിനെതിരെ ഒമർ അബ്ദുള്ള

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ഇന്ന് രാവിലെയാണ് ഒമർ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. രാഹുലിനൊപ്പം വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ചാണ് യാത്രയുടെ ഭാഗമായത്.

ജമ്മുവിൽ തെരഞ്ഞെടുപ്പ് നടത്താത്ത കേന്ദ്ര സർക്കാർ നടപടിയെ ഒമർ അബ്ദുല്ല യാത്രയിൽ രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് നടക്കാത്തതായിട്ട് എട്ട് വർഷം കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് സമാനമായ നടപടി. ഏറ്റുമുട്ടൽ നടക്കുന്ന സമയത്തേക്കാൾ മോശമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഒമർ അബ്ദുല്ല ചൂണ്ടിക്കാട്ടി.

അതേ സമയം സുരക്ഷാകാരണങ്ങളാൾ ഭാരത് ജോഡോ യാത്ര ഇന്ന് താൽക്കാലികമായി നിർത്തിവെച്ചു.ജമ്മുവിൽ പര്യടനം തുടരുന്ന യാത്രയിലേക്ക് ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറുകയും രാഹുലിൻറെ അടുത്തേക്ക് വരികയും ചെയ്തു. ഇതോടെ യാത്ര താൽകാലികമായി നിർത്തിവെച്ച് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കാനാണ് തീരുമാനം.

ഭാരത് ജോഡോ യാത്ര നിർത്തിവെച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സുരക്ഷാ വീഴച ഉണ്ടായതിനെ തുടർന്നാണ് ഭാരത് ജോഡോ യാത്ര നിർത്തിവച്ചത് എന്നായിരുന്നു രാഹുലിൻ്റെ വിശദീകരണം.സിആർപിഎഫ് ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചത്.എന്തുകൊണ്ടാണ് ഇത്തരം വീഴ്ച സംഭവിച്ചത് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെയും മറ്റന്നാളും സുരക്ഷാ വീഴ്ച ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. യാത്രയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുതന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി.യാത്ര തുടരരുതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി രാഹുൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News