യു പി ഐ പേയ്‌മെന്റുമായി എല്‍ ഐ സി

എല്‍ ഐ സി പോളിസി ഉടമയെ സംബന്ധിച്ച് സമയാനുസൃതമായി പ്രീമിയം അടക്കുക എന്നത് മറക്കാതെ ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും കൃത്യമായി പ്രീമിയം അടയ്ക്കാന്‍ സാധിക്കാതെ വരുന്നത് വലിയ പ്രതിസന്ധിയാണ്. പണദൗര്‍ലഭ്യത്തെക്കാളുപരിയായി മറവിയോ ഓഫീസിലെത്തി നേരിട്ട് അടയ്ക്കാനുള്ള ബുദ്ധിമുട്ടും മറ്റുമാകാം കാരണങ്ങള്‍. ഇത്തരത്തില്‍ ഏജന്റ് മുഖേനെ പ്രീമിയം അടക്കുകയാണെങ്കില്‍ കാലതാമസവും നേരിടാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണെങ്കിലും മിക്ക പോളിസി ഉടമകള്‍ക്കും അതിനെകുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്.
ഇതിനൊരു പ്രശ്‌ന പരിഹാരമെന്ന നിലക്കാണ് എല്‍ ഐ സി, യു പി എ സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ എല്‍ ഐ സി തെരഞ്ഞെടുത്ത് യു പി ഐ പേയ്‌മെന്റ് നടത്താന്‍ കഴിയുമെന്ന് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. അതിനാല്‍ എല്‍ ഐ സി ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ പോലെയുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പ്രീമിയം അടക്കാവുന്നതാണ്.

പ്രീമിയം അടക്കാനായി ഗുഗിള്‍ പേ ആപ്പില്‍ ‘ബില്‍ പേയ്‌മെന്റ്’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ ‘ഫിനാന്‍സ് ആന്‍ഡ് ടാക്‌സ്’ എന്ന വിഭാഗത്തില്‍ ‘ഇന്‍ഷുറന്‍സ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് കാണിക്കുന്ന കമ്പനികളുടെ ലിസ്റ്റില്‍ എല്‍ ഐ സി തെരഞ്ഞെടുക്കുക. ശേഷം പോളിസി നമ്പര്‍, അഡ്രസ് തുടങ്ങിയവ നല്‍കി സബ്മിറ്റ് നല്‍കുക. ഇത്തരം ഘട്ടത്തിലൂടെ കടന്നുപോയാല്‍ പണമടച്ച റസീറ്റ് ഇമെയിലില്‍ ലഭിക്കുകയും ചെയ്യും. എല്‍ ഐ സി പോളിസി ഉടമകളെ സംബന്ധിച്ച് വലിയ ഉപകാരപ്രദമായ നീക്കമാണ് എല്‍ ഐ സി നടത്തിയിരിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News