കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കൊടും ദാരിദ്ര്യത്തിലേക്ക് നീങ്ങിയ പാകിസ്ഥാൻ നാലായി വിഭജിക്കപ്പെടുമെന്ന് ബാബ രാംദേവ്. ഇങ്ങനെ കഷ്ണങ്ങളാകുന്ന പാകിസ്ഥാൻ്റെ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും എന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാന്റെ മൂന്ന് ഭാഗങ്ങൾ ഇന്ത്യയുമായി ലയിച്ചാലേ അഖണ്ഡ ഇന്ത്യയെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി
ബലൂചിസ്താനും, പാക് അധീന കാശ്മീരും, പാക് അധീനത പഞ്ചാബുമെല്ലാം വിഭജിച്ച് രാഷ്ട്രങ്ങളായി മാറും. പാക് അധീന കാശ്മീരും പഞ്ചാബും, ബലൂചിസ്താനും ഇന്ത്യയിലേക്ക് ലയിക്കും. പഞ്ചാബിനും സിന്ധിനും ഇന്ത്യയുടെ സംസ്‌കാരവുമായി സാമ്യമുണ്ട്. ഇതോടെ ലോകത്തിലെ ഇന്ത്യ സൂപ്പർ പവറായി മാറുമെന്നും രാംദേവ് പ്രവചിച്ചു.
ഇപ്പോൾ സനാതന ധർമ്മം തുടർച്ചയായ വെല്ലുവിളി നേരിടുന്നു. രാമായണത്തെയും ഭഗവദ് ഗീതയെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് രാജ്യത്ത് മതതീവ്രവാദം അരങ്ങേറുന്നത്. സനാതന ധർമ്മത്തെയും നമ്മുടെ മഹാന്മാരെയും കളങ്കപ്പെടുത്തുന്നു. ഇത് ആരു ചെയ്താലും അവർ ദേശവിരുദ്ധരാണ്. ഒരു വിദേശശക്തിയുടെ താല്പര്യമാണ് ഇതിനെല്ലാം പിന്നിൽ എന്ന് രാംദേവ് ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here