ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് വേഗത്തിൽ പ്രഖ്യാപിച്ചതിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി സുപ്രിം കോടതി.ഫൈസൽ പ്രതിയായ വധശ്രമക്കേസില്‍ഹൈക്കോടതി വിധി കൂടി പരിഗണിഗണിച്ച് തീരുമാനമെടുക്കാനാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകിയത്. അതേ സമയം അതിവേഗം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചിരുന്നു. കേരള ഹൈക്കോടതി ഫൈസലിൻ്റെ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം.തുടർന്ന് കവരത്തി കോടതി നൽകിയ ശിക്ഷയും വിധിയും കേരള ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.ഇതിനെ തുടർന്ന് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ജയിൽ മോചിതരായിരുന്നു.
ഹൈക്കോടതി വിചാരണ കോടതിയുടെ വിധി മരവിപ്പിച്ച പശ്ചാത്തലത്തിൽ എം.പി സ്ഥാനത്തിന് ഫൈസൽ അർഹനാണെന്നും തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മുൻ എംപിയുടെ അഭിഭാഷകൻ ശശി പ്രഭു തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകി. ഇതിനിടയിലാണ് സുപ്രിം കോടതിയുടെ പുതിയ നിർദ്ദേശം.ഫൈസലിന്റെ കുറ്റവും ശിക്ഷയും ഹൈക്കോടതി മരവിപ്പിച്ചിതിനെതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകി.
കവരത്തി കോടതിയുടെ വിധി പുറത്തുവന്ന് ഒരാഴ്ചക്കകം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരെഞ്ഞെടുപ്പ് കമീഷൻ നടപടി ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ വർഷംജനുവരി 11നാണ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചാൽ ഉടൻ സഭയിലെ അംഗത്വം റദ്ദാകുമെന്ന സുപ്രീംകോടതി വിധി പരിഗണിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here