പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, സി കെ ബാബു കേസ് അന്വേഷിക്കും. കലക്ടറുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ് ഐ ആര്‍ ഇട്ട ശേഷം ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ കാണാതായി റിപ്പോര്‍ട്ടുകള്‍ വന്നത്. അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയ സാധുവായ 482 വോട്ടുകളാണ് കാണാതായത്. സബ് കളക്ടര്‍ ഹൈക്കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ചപ്പോള്‍ തന്നെ സീലുകള്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News