ദേശീയ പതാക ഉയര്‍ത്തുന്നതിനിടയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു

റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയർത്തുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാല് പേര്‍ക്കും പരുക്കേറ്റു. സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന അഭിഷേക് ഝാ എന്നയാളാണ് മരിച്ചത്.പരുക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ അഭിഷേക് ദേശീയ പതാക ഉയര്‍ത്തുമായിരുന്നു. ഈ വര്‍ഷവും ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം 11,000 വോള്‍ട്ട് വൈദ്യുതികമ്പിയുമായി കൂട്ടിമുട്ടുകയായിരുന്നു.ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ റിഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാംനഗറിലാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News