പലസ്തീനിൽ ഇസ്രായേൽ ആക്രമണം;കുട്ടക്കുരുതിയെന്ന് പലസ്തീൻ

പലസ്തീനിൽ ഇസ്രായേൽ ആക്രമണം.സംഭവം കൂട്ടക്കുരുതിയാണെന്ന് പ്രതികരിച്ച് പലസ്തീൻ.വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇരുപത് പേർക്ക് പരുക്കേറ്റു.ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി സൈന്യത്തിൻ്റെ ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു.

ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടത്തിയതെന്നാണ് ഇസ്രായേൽ വിശദീകരണം.

ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങളെ വളയുകയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം പറഞ്ഞു.കെട്ടിടം വളഞ്ഞതിന് പിന്നാലെ ഇസ്രായേൽ പ്രതിരോധ സേനക്ക് നേരെ നാല് തീവ്രവാദികൾ വെടിയുതിർത്തെന്നും പിന്നീട് നടത്തിയ ഏറ്റുമുട്ടലിൽ നാല് പേരിൽ മൂന്നുപേരെ വധിച്ചവെന്നും ഒരാൾ കീഴടങ്ങിയെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News