ധോണി സിനിമാ നിർമ്മാണ രംഗത്തേക്ക്; അരങ്ങേറ്റം തമിഴ് ചിത്രമായ ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്.തമിഴ് സിനിമയിലൂടെയാണ് ഇന്ത്യ ക്രിക്കറ്റ് താരം സിനിമാ നിർമ്മാണമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.ധോണി എന്റർടെയ്ൻമെൻ്റ്സ് എന്ന പ്രൊഡക്ഷൻ കമ്പിനിയിലൂടെയാണ് ധോണി ചലച്ചിത്രനിർമ്മാണമേഖലയിൽ ചുവടുറപ്പിക്കാൻ പോകുന്നത്.

രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലെറ്റ്‌സ് ഗെറ്റ് മാരീഡാണ് ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം.വിശ്വജിത്താണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവ്വഹിക്കുന്നത്.ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

അർത്ഥവത്തായ കഥകളിലൂടെ രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള ഇന്ത്യൻ പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ലക്ഷ്യമെന്ന് ധോണി എൻറർടൈൻമെന്റ് ബിസിനസ് ഹെഡ് ഹസിജ പറഞ്ഞു.ആ ചിന്തയുമായി ചേർന്നാണ് ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്ന സിനിമയെന്നും അവർ കൂട്ടിച്ചേർത്തു.ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് പ്രൊഡക്ഷൻ പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News