ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.യാത്രയുടെ ജനപിന്തുണ കണ്ട് ഹാലിളകിയ ബിജെപി സർക്കാർ പദയാത്രയെ അട്ടിമറിക്കാൻ വേണ്ടി നടത്തിയ ഗൂഢനീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വെച്ചാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നത്. അതീവ സുരക്ഷ വേണ്ടുന്ന മേഖലയാണ് കാശ്മീര്‍ താഴ്‌വരയിൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയ്ക്ക് നല്‍കിയ സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിൻവലിച്ചതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നും കെപിസിസി പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

യാത്രക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. അപ്രതീക്ഷിതമായി സുരക്ഷ പിന്‍വലിക്കാനുണ്ടായ സാഹചര്യമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിഷ് ഷായും ഇന്ത്യന്‍ ജനതയോട് വ്യക്തമാക്കണം എന്നും സുധാകരൻ ആവശ്യപ്പെട്ടു. ഈ ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രക്ക് സുരക്ഷ നൽകിയതിൽ പ്രതിഷേധിച്ച് ജനുവരി 28ന് സംസ്ഥാനത്തുടനീളം മണ്ഡലം തലത്തില്‍ വൈകുന്നേരം 4 മണിക്ക് രാഹുല്‍ ഗാന്ധിക്കും പദയാത്രക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനവും സര്‍വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News