രാജ്യത്തെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

രാജ്യത്ത് വെള്ളി ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത് 9,450 ടണ്‍ വെള്ളിയാണ്. വാര്‍ഷിക ഇറക്കുമതിയിലെ റെക്കോര്‍ഡ് കണക്കാണിത്. 2015ലെ 8,903 ടണ്ണിന്റെ റെക്കോര്‍ഡ് ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം മറികടന്നത്.

ലോക്ഡൗണിന് ശേഷം ലോകത്തെമ്പാടും വെള്ളിക്ക് വന്‍ ഡിമാന്റ് വര്‍ധനവാണ് ഉണ്ടായത്. അതുപോലെ ആഭരണങ്ങളും വെള്ളി ഉപകരണങ്ങളും നിര്‍മ്മിക്കുന്നവര്‍ക്കിടയിലെ ഡിമാന്റ് ഉയര്‍ന്നത് എന്നിവയൊക്കെ വെള്ളി ഇറക്കുമതി ഉയരാന്‍ കാരണമായിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഏറ്റവും അധികം ഇറക്കുമതി നടന്നത്. 1,700 ടണ്‍ വെള്ളിയാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്തത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ 4,700 ടണ്‍ വെള്ളി ഇറക്കുമതി ചെയ്തതായ കണക്കുകള്‍ രേഖപ്പെടുത്തുന്നു. രാജ്യത്തെ വ്യവസായം, ജ്വല്ലറി, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, നിക്ഷേപം എന്നിങ്ങനെയുള്ള പ്രധാന മേഖലകളിലെയെല്ലാം ഡിമാന്റ് 2022 ല്‍ വര്‍ധിച്ചുവെന്നാണ് ഈ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായം. ചെറുകിട ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും അധികം ഡിമാന്റുള്ളത് വെള്ളി ആഭരണ ഉത്പന്നം പാദസരവുമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News